Empuraan FDFS: Left Vs BJP Following Empuraan Release |
മോഹൻലാൽ ചിത്രം എമ്പുരാന്റെ റിലീസിന് പിന്നാലെ തമ്മിൽ തല്ലി ഇടത് ആർഎസ്എസ് പ്രവർത്തകർ. ‘എമ്പുരാൻ’ സിനിമയുടെ പ്രമേയത്തില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയത്തെ ചൊല്ലിയാണ് തർക്കം. കൃത്യമായൊരു രാഷ്ട്രീയം ചിത്രത്തിൽ പറഞ്ഞുവയ്ക്കുന്നുണ്ട് തിരക്കഥാകൃത്ത് മുരളീ ഗോപി. ‘എമ്പുരാന്റെ’ കഥ തുടങ്ങുന്നത് തന്നെ ഉത്തരേന്ത്യയിൽനിന്നാണ്. ഗുജറാത്ത് കലാപത്തിന്റെ ഓർമപ്പെടുത്തലുകളിലൂടെയുളള ആരംഭം ഇതാണ് ചിലരെ ചൊടിപ്പിച്ചത്. ഒരു പക്കാ പാൻ ഇന്ത്യൻ പടത്തിൽ ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെ പറയാൻ കാണാൻ കാണിച്ച ധെെര്യത്തിന് മുരളീഗോപിക്കും പൃഥ്വിരാജിനും കയ്യടിയെന്ന് ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചപ്പോൾ. ട്രെയിനിന് തനിയെ തീപിടിച്ചതല്ല കോൺഗ്രസിനെയും ജിഹാദികളെയും വെളളപൂശാനുളള സിനിമയെന്നും ചിലർ കമന്റുകൾ എഴുതിയതോടെ സോഷ്യൽ മീഡിയയിൽ വാക്ക് പോര് ശക്തമാണ്.
#empuraan #prithviraj
~HT.24~PR.322~ED.23~